Thursday, September 6, 2012

വളവുപച്ച ഇടക്കുന്നില്‍ വീട്ടില്‍ ശ്രീ നുജൂം മരണമടഞ്ഞു

വളവുപച്ച ഇടക്കുന്നില്‍ വീട്ടില്‍ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ മകന്‍ ശ്രീ നുജൂം (51) ഇന്നലെ രാത്രി (5-9-2012) ഹൃദയാഘാതം മൂലം മരണമടഞ്ഞു. മൃതദേഹം കടയ്ക്കല്‍ ആശുപത്രിയില്‍ നിന്ന് കൊണ്ട് വന്നശേഷം കബറടക്കും.
രണ്ടു ദിവസം മുന്‍പാണ് നുജൂം ഗള്‍ഫില്‍ നിന്ന്‌ നാട്ടിലെത്തിയത്.
ഭാര്യ ആബിദാബീവി.
ഒരു മകളും മകനും.

ആദരാഞ്ജലികള്‍!

Monday, August 20, 2012

ജനാബ് വാഹിദ് മരണമടഞ്ഞു

വളവുപച്ച സ്വദേശി ജനാബ് വാഹിദ് 19-8-2012 ഞായറാഴ്ച വൈകിട്ട് (ചെറിയ പെരുന്നാള്‍ ദിനം) 7 മണിക്ക് മരണമടഞ്ഞു. തിങ്കളാഴ്ച കബറടക്കി.
ആദരാഞ്ജലികള്‍

ജനാബ് ഷംസുദ്ദീന്‍ (സൈക്കിള്‍) മരണമടഞ്ഞു

വളവുപച്ച കിഴക്കെമുക്കില്‍ ചായക്കടനടത്തിയിരുന്ന ജനാബ് ഷംസുദ്ദീന്‍ (സൈക്കിള്‍) 19-8-2012 ഞായറാഴ്ച വൈകിട്ട് (ചെറിയ പെരുന്നാള്‍ ദിനം) മരണമടഞ്ഞു. തിങ്കളാഴ്ച കബറടക്കി.
ആദരാഞ്ജലികള്‍!
ഭാര്യ - ഫാത്തിമാ ബീവി
മക്കള്‍ - സലിം, മാജിദ, ഷാഹിദ, മരിച്ചുപോയ സീന

Monday, March 5, 2012

ജനാബ് എം. അബ്ദുല്‍ സലാം (M.A.S) അന്തരിച്ചു

വളവുപച്ചയിലെ പ്രമുഖ മലഞ്ചരക്ക് വ്യാപാരിയായിരുന്ന ജനാബ് എം. അബ്ദുല്‍ സലാം (68) (M.A.S) ഇന്ന് രാവിലെ 3 മണിക്ക് ഹൃദയാഘാതം മൂലം അന്തരിച്ചു.
ഖബറടക്കം വൈകിട്ട് മൂന്ന് മണിക്ക്.

മക്കള്‍ സബീര്‍, സുനിത

ആദരാഞ്ജലികള്‍!

(വിവരം നല്‍കിയത്- നാരായണന്‍ വളവുപച്ച)

Sunday, September 11, 2011

മാതേരുകുന്നില്‍ സുബൈര്‍ ആശാന്റെ മകന്‍ താജുദ്ദീന്‍ മരണമടഞ്ഞു

വളവുപച്ച മാതേരുകുന്നില്‍ സുബൈര്‍ ആശാന്റെ മകന്‍ താജുദ്ദീന്‍ (48) മരണമടഞ്ഞു.
വെള്ളിയാഴ്ചയുണ്ടായ ഓട്ടോ അപകടത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍ത്സയിലായിരുന്നു. ഇന്നലെ രാത്രിയോടെ മരണം സംഭവിച്ചു.
ഭാര്യ ഷാഹിദ
മൂന്ന് ആണ്‍‌മക്കള്‍- തന്‍സീര്‍, സമീര്‍, സുനീര്‍.
മൂത്തമകന്‍ തന്‍സീര്‍ ഗള്‍ഫില്‍ ജോലിചെയ്യുന്നു.

(വിവരം നല്‍കിയത് അഫ്‌സല്‍ ഖാന്‍)

Tuesday, July 19, 2011

മേലെകാനൂര്‍ ചരുവിള വീട്ടില്‍ ബഷീറിന്റെ മകന്‍ അന്‍ഷാദ് ഒഴുക്കില്‍ പെട്ട് മരിച്ചു

മേലേകാനൂര്‍ ചരുവിള വീട്ടില്‍ ബോംബെ ബഷീര്‍ എന്നറിയപ്പെടുന്ന ബഷീറിന്റെ മകന്‍ അന്‍ഷാദ് (24 വയസ്) ഇന്ന് (19 .07 .2011 ചൊവ്വ) ഒഴുക്കില്‍ പെട്ട് മരിച്ചു. കൂട്ടുകാരോടൊപ്പം ചോഴിയക്കോട് ആറ്റില്‍ കുളിക്കുന്നതിനിടയിലാണ് സംഭവം. കൂടെയുണ്ടായിരുന്നയാള്‍ രക്ഷപെട്ടു. പ്ലംബിംഗ് തൊഴിലാളിയായ അന്‍ഷാദ് അവിവാഹിതനാണ്.
ശാഹിദ ബീവിയാണ് മാതാവ്‌
അന്‍സിയ, അല്‍ഫിയ എന്നിവര്‍ സഹോദരിമാരാണ് .

(വിവരം നല്‍കിയത് ഷമീര്‍ മുഹമ്മദ്)

Monday, July 18, 2011

മാതേരുകുന്നില്‍ അബു സാലിയുടെ ഭാര്യ നിര്യാതയായി.

മാതേരുകുന്നില്‍ അബു സാലിയുടെ ഭാര്യ ഞായറാഴ്ച (17-07-11) നിര്യാതയായി.
തുമ്പമണ്‍‌തൊടി പള്ളിയില്‍ കബറടക്കി.
മക്കള്‍ ഷിബു, ഷിജു, ഷിബിന

(വിവരം നല്‍കിയത് -നവാസ് എ ജബ്ബാര്‍)

വളവുപച്ച ആനപ്പുതയില്‍ ജനാബ്‌ മുസ്തഫക്കുഞ്ഞ്‌ അന്തരിച്ചു.

വളവുപച്ച ആനപ്പുതയില്‍ "ബി എ" എന്നറിയപ്പെടുന്ന ജനാബ്‌ മുസ്തഫക്കുഞ്ഞ്‌ (98) അന്തരിച്ചു.
വാര്‍ദ്ധക്യസഹജമായ അസുഖം മൂലം ഇന്ന്‌ (11-6-2011) രാവിലെയായിരുന്നു അന്ത്യം.
ആദ്യകാല സെക്രട്ടറിയറ്റ്‌ ജീവനക്കാരില്‍ ഒരാളായിരുന്നു അദ്ദേഹം.
പത്ത്‌ മക്കള്‍.
കബറടക്കം ഇന്ന് വൈകുന്നേരം വളവുപച്ച പള്ളിയില്‍.
ആദരാഞ്ജലികള്‍!

(വിവരം നല്‍കിയത്‌ ബഷീര്‍ റാവുത്തര്‍

സഖാവ് കെ പി കരുണാകരന്‍ നിര്യാതനായി


കെ പി കരുണാകരന്‍ അന്തരിച്ചു.
ചിതറ പഞ്ചായത്തിലെ പ്രമുഖ സി പി ഐ നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന സഖാവ് കെ പി കരുണാകരന്‍ ഇന്നലെ (1 മെയ് 2011) രാത്രി 7.30 ന് ഹൃദയാഘാതം മൂലം നിര്യാതനായി.
85 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചക്ക് 2:00 മണിക്ക്.
ഏറെക്കാ‍ലം വളവുപച്ച വാര്‍ഡ് മെമ്പറായിരുന്നു.
വളവുപച്ച സി കേശവന്‍ ഗ്രന്ഥശാലയുടെ സ്ഥാപകരിലൊരാളും എസ് എന്‍ ഡിപിയുടെ ശാഖാ സെക്രട്ടറിയുമായിരുന്നു യശ:ശ്ശരീരനായ കെപി.
ചിതറപഞ്ചായത്തിലെ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ വളരെയേറെ സേവനങ്ങള്‍ നല്‍കിയ കെപിയുടെ വേര്‍പാട് പഞ്ചായത്തിന് വലിയൊരു നഷ്ടമാണ്.
സഖാവ് കെപിയ്ക്ക് അന്ത്യാഞ്ജലികള്‍!

( വാര്‍ത്ത നല്‍കിയത് സ്മിത ഹലീം)

ഷാമിലാ മന്‍സിലില്‍ ശ്രീ നിസാര്‍ ബസ്സപകടത്തില്‍ മരണമടഞ്ഞു

വളവുപച്ച കിഴക്കേമുക്ക്‌ ഷാമിലാ മന്‍സിലില്‍ ശ്രീ നിസാര്‍-45 (പാചകക്കാരന്‍ ശ്രീ കബീറിന്റെ മകന്‍) ഇന്ന് (6-1-2011) രാവിലെ കടയ്ക്കല്‍ വച്ചുണ്ടായ ബസ്സപകടത്തില്‍ മരണമടഞ്ഞു.
കബറടക്കം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം.
ഭാര്യ സീനത്ത്‌
മക്കള്‍ ആയിഷ (13) അനസ്‌ (11)

(വാര്‍ത്ത നല്‍കിയത്‌ ബഷീര്‍ റാവുത്തര്‍,വളവുപച്ച - അഫീഫ്, സൌദി അറേബ്യ)

വളവുപച്ചയിലെ പ്രമുഖ വ്യാപാരിയായിരുന്ന ശ്രീ ഇസ്മായില്‍ പിള്ള അന്തരിച്ചു

വളവുപച്ചയിലെ പ്രമുഖ വ്യാപാരിയായിരുന്ന ശ്രീ ഇസ്മായില്‍ പിള്ള (55) അന്തരിച്ചു. ഇന്നലെ രാവിലെ അസുഖബാധിതനായ അദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ്‌ ചെയ്തെങ്കിലും ഇന്ന്‌ (5-1-2011) രാവിലെ 7.30 ന്‌ അന്ത്യം സംഭവിക്കുകയായിരുന്നു.
സഹോദരങ്ങള്‍ -
മുഹമ്മദ്‌ കണ്ണ്‌
ഹുസൈന്‍
അബ്ദുല്‍ കരീം
(വാര്‍ത്ത നല്‍കിയത്‌ ബഷീര്‍ റാവുത്തര്‍, അഫീഫ്, സൌദി അറേബ്യ)