Monday, July 18, 2011

സഖാവ് കെ പി കരുണാകരന്‍ നിര്യാതനായി


കെ പി കരുണാകരന്‍ അന്തരിച്ചു.
ചിതറ പഞ്ചായത്തിലെ പ്രമുഖ സി പി ഐ നേതാവും സാംസ്കാരിക പ്രവര്‍ത്തകനുമായിരുന്ന സഖാവ് കെ പി കരുണാകരന്‍ ഇന്നലെ (1 മെയ് 2011) രാത്രി 7.30 ന് ഹൃദയാഘാതം മൂലം നിര്യാതനായി.
85 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് ഉച്ചക്ക് 2:00 മണിക്ക്.
ഏറെക്കാ‍ലം വളവുപച്ച വാര്‍ഡ് മെമ്പറായിരുന്നു.
വളവുപച്ച സി കേശവന്‍ ഗ്രന്ഥശാലയുടെ സ്ഥാപകരിലൊരാളും എസ് എന്‍ ഡിപിയുടെ ശാഖാ സെക്രട്ടറിയുമായിരുന്നു യശ:ശ്ശരീരനായ കെപി.
ചിതറപഞ്ചായത്തിലെ സാംസ്കാരികപ്രവര്‍ത്തനങ്ങളില്‍ വളരെയേറെ സേവനങ്ങള്‍ നല്‍കിയ കെപിയുടെ വേര്‍പാട് പഞ്ചായത്തിന് വലിയൊരു നഷ്ടമാണ്.
സഖാവ് കെപിയ്ക്ക് അന്ത്യാഞ്ജലികള്‍!

( വാര്‍ത്ത നല്‍കിയത് സ്മിത ഹലീം)

No comments:

Post a Comment